ശ്രീലങ്കന്‍ യാത്രകള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കുക: മുന്നറിയിപ്പ് നല്‍കി വിദേശകാര്യ മന്ത്രാലയം

Jaihind Webdesk
Sunday, April 28, 2019

MEA

ശ്രീലങ്കയിലേക്കുള്ള യാത്രകൾ തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം. ശ്രീലങ്കയിലുണ്ടായ സ്‌ഫോടനപരമ്പരകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത് . അടിയന്തര സാഹചര്യങ്ങളല്ലെങ്കിൽ ശ്രീലങ്കന്‍ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായോ കാൻഡിയിലെ അസിസ്റ്റന്‍റ് ഹൈക്കമ്മീഷനുമായോ ഹാംബന്‍ടോട്ടയിലെയോ ജാഫ്‌നയിലെയോ കോൺസുലേറ്റകളുമായോ ബന്ധപ്പെടണമെന്നും  മന്ത്രാലയം അറിയിച്ചു.

സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ നിലവില്‍ ശ്രീലങ്കയ്ക്ക് ഉള്ളിലുള്ള യാത്രകള്‍ക്ക് പോലും കര്‍ശന നിയന്ത്രണങ്ങളുണ്ട്.