അവിനെർ ടെക്നോളജിയുടെ സിയ ഉല്‍ ഹഖ് ആലപിച്ച റമദാൻ മ്യൂസിക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു !!

Jaihind News Bureau
Wednesday, May 20, 2020

 

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി സിയ ഉല്‍ ഹഖ് ആലപിച്ച ‘റമദാന്‍’ മ്യൂസിക് വീഡിയോ. ഫൗസിയ അബൂബക്കര്‍ ഗാനരചനയും ഷിബു സുകുമാരന്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. അവിനെർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സൻ ആണ് ഈ ഗാനം നിർമിച്ചിരിക്കുന്നത് . യൂട്യൂബില്‍ റിലീസ് ചെയ്ത മ്യൂസിക് വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ടുകഴിഞ്ഞു. സന്‍രാജ് അമൃതം സംവിധാനം നിര്‍വ്വഹിച്ച മ്യൂസിക് വീഡിയോയുടെ ഛായാഗ്രഹണം അഖില്‍ കൃഷ്ണയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

നിഖിൽ മോഹൻ, നിഖിൽ ചന്ദ്രൻ, അഖിൽ നാരായണൻ, ആസിഫ് അഹമ്മദ്, , സുഖൈൽ കല്ലേരി, ഡിജെ ദാസ്, നൗഫല്‍ ബാബു, ലാൽ കൃഷ്ണ, ശ്രീനാഥ് എസ്, രജീഷ് കെ ആർ, മുഹമ്മദ് ഇല്ല്യാസ്, സെൽവിൻ വർ​​ഗീസ്, സഹദ് ഉസ്മാൻ തുടങ്ങിയവരും അണിയറയില്‍ പ്രവര്‍ത്തിച്ചു.