ഓട്ടോയിൽ മറന്നു വെച്ച ഒന്നര കിലോ സ്വർണ്ണക്കട്ടി തിരിച്ചേൽപ്പിച്ച ഓട്ടോക്കാരന് പോലീസിന്‍റെ ആദരവ്. കോഴിക്കോട് പയ്യാനയ്ക്കൽ സ്വദേശിയായ ബഷീറിനെയാണ് ടൗൺ പോലീസ് ആദരിച്ചത്.
ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ വരെ സ്വന്തം വീടുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നവരുടെ ഈ കാലത്ത് ബഷീർ എന്ന ഈ ഓട്ടോക്കാരൻ നാടിന്‍റെ തന്നെ അഭിമാനമാവുകയാണ്. കഴിഞ്ഞ ദിവസം യാത്രക്കാരൻ ഓട്ടോ യിൽ മറന്നു വെച്ച ഒന്നര കിലോ സ്വർണ്ണക്കട്ടിയാണ് ബഷീർ യാതൊരു ലാഭേച്ഛയുമില്ലാതെ ടൗൺ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്.
മഹാരാഷ്ട്ര സ്വദേശി സുദർശന്‍റെ സ്വർണ്ണക്കട്ടി യാത്രയ്ക്കിടെ ഓട്ടോയിൽ മറന്നു വെയ്ക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനിൽ വെച്ച് നൽകിയ ചടങ്ങിൽ സ്വർണ്ണക്കട്ടി ഉടമസ്ഥന് കൈമാറി. സമൂഹത്തിനു തന്നെ മാതൃകയായ ബഷീറിന് ടൌൺ പോലീസ് മൊമന്‍റൊ നൽകി ആദരിച്ചു.