റാഫേൽ : ഓഡിറ്റ് വിവരങ്ങൾ കൈമാറാൻ ആകില്ലെന്ന് സി എ ജി

Wednesday, January 16, 2019

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട ഓഡിറ്റ് വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം ഇപ്പോൾ കൈമാറാൻ ആകില്ലെന്ന് സിഎജി. ഓഡിറ്റിങ് പുരോഗമിക്കുക ആണെന്നും ഇത് വരെ പൂർത്തീകരിച്ചിട്ടില്ലെന്നും സിഎജി വ്യക്തമാക്കി. ഇപ്പോൾ വിവരങ്ങൾ പരസ്യ പെടുത്തുന്നത് പാര്‍ലമെന്‍റിന്‍റെ അവകാശത്തിന് മേലുള്ള കടന്ന് കയറ്റം ആകും എന്നും വിവരാവകാശ നിയമത്തിന്‍റെ ലംഘനം ആകും എന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.