സഭയിലെ കയ്യാങ്കളി ; കുറ്റക്കാർക്ക് ശിക്ഷ വാങ്ങി നല്‍കും വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, September 22, 2020

 

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസില്‍ കുറ്റക്കാർക്ക് ശിക്ഷ വാങ്ങി കൊടുക്കുംവരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യവിരുദ്ധമായി  നിയമസഭയ്ക്കുള്ളില്‍ നടത്തിയ കയ്യാങ്കളിയെ ന്യായീകരിക്കുന്ന സർക്കാരാണ്  കേരളത്തിലുള്ളത്. അതിനാലാണ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ രംഗത്തെത്തിയതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം നിയമസഭയിലെ കയ്യാങ്കളി കേസ് തുടരുമെന്ന് കോടതി. പിന്‍വലിക്കണമെന്ന സർക്കാരിന്‍റെ അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. 2015ല്‍ ബജറ്റ് അവതരണത്തിനിടെയായിരുന്നു അക്രമം. മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും കേസില്‍ പ്രതികളാണ്. രണ്ടരലക്ഷം രൂപയാണ് ഉപകരണങ്ങള്‍ തകർത്തനിലയില്‍ നഷ്ടം. കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.