സോയില്‍ പൈപ്പിംഗ് എന്ന് സംശയം; വണ്ടിപ്പെരിയാറില്‍ അറുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Saturday, August 17, 2019

ഇടുക്കിയിലെ വണ്ടിപ്പെരിയാർ ടൗണിന് സമീപം മണ്ണിടിയുന്നു. സോയിൽ പൈപ്പിംഗ് എന്ന് സംശയം. പോലീസിന്‍റെ നേതൃത്വത്തിൽ പ്രദേശത്തുള്ള അറുപതോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡില്‍ സെന്‍റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിനടുത്തുള്ള മലയിലാണ് വിള്ളലുകള്‍ കാണപ്പെട്ടത്.