‘അറേബ്യന്‍ ട്രാവല്‍  മാര്‍ക്കറ്റിന് ‘ (എ ടി എം) ദുബായില്‍ കൊടിയേറി

Elvis Chummar
Sunday, April 28, 2019

ദുബായ് : മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ട്രാവല്‍-ടൂറിസം മേളയായ, ‘അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്’ ( എ ടി എം ) ദുബായില്‍ തുടക്കമായി. ഇന്ത്യയുള്‍പ്പടെ 150 രാജ്യങ്ങളില്‍ നിന്നുള്ള 2500 പ്രദര്‍ശകര്‍ മേളയില്‍ പങ്കെടുക്കുന്നു. ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.

ദുബായ് കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലാണ് നാലു ദിവസത്തെ പ്രദര്‍ശനം. ഇത് മേളയുടെ ഇരുപത്തിയാറാം വര്‍ഷമാണ്. ടൂറിസത്തിന്റെ പുത്തന്‍ സാധ്യതകള്‍ അറബ് ലോകത്തിന് പരിചയപ്പെടുത്തുന്നതാണ് എ ടി എം പ്രദര്‍ശനത്തില്‍ വിവിധ രാജ്യങ്ങളുടെ പവലിയന്‍, വിമാന കമ്പനികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ , ടൂറിസം വകുപ്പുകള്‍ എന്നിവര്‍ സംബന്ധിക്കുന്നു. നാലു ദിവസങ്ങളിലായി കോടികളുടെ ടൂറിസം വ്യാപാര കരാറുകളും ഇതോടൊപ്പം ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു.[yop_poll id=2]