ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, July 24, 2022

കോഴിക്കോട്: ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴക്കാർക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല.  മാധ്യമ പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടയാളെ കളക്ടറായി നിയമിച്ചത് ശരിയല്ലെന്നും സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.