സ്വർണ്ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാർക്ക് ക്ലീന്‍ ചിറ്റില്ല; മൊഴി വിശദമായി പരിശോധിക്കണമെന്ന് കസ്റ്റംസ്; വീണ്ടും ചോദ്യം ചെയ്തേക്കും

Jaihind News Bureau
Thursday, August 27, 2020

 

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ ജനം ടി.വി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാർക്ക് ക്ലീന്‍ ചിറ്റില്ല. മൊഴി വിശദമായി പരിശോധിക്കണമെന്ന് കസ്റ്റംസ്. വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്ന് അഞ്ച് മണിക്കൂറോളമാണ്  അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്.  സ്വർണക്കടത്ത് പിടികൂടിയ ദിവസം അനിൽ നമ്പ്യാർ സ്വപ്നയുമായി സംസാരിച്ചിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍. കേസിലെ മറ്റൊരു പ്രതിയായ സരിത്തിനോട് കുറ്റമേൽക്കാൽ പറയാൻ അനിൽ ഉപദേശിച്ചെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു.

teevandi enkile ennodu para