‘എ.വിജയരാഘവനെതിരെയുള്ള കേസ് ഒത്തുതീര്‍ത്തു’; മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്കെതിരെ അനില്‍ അക്കര എം.എല്‍.എ പരാതി നല്‍കി

Jaihind Webdesk
Friday, April 19, 2019

തൃശൂര്‍: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പാക്കിയെന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്കെതിരെ അനില്‍ അക്കര എം.എം.എല്‍ ഡി.ജി.പിക്ക് പരാതി നല്‍കി.  എ വിജയരാഘവന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ബോധ്യപ്പെട്ടതിനാലാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ടീക്കാറാം മീണ താക്കീത് നല്‍കിയത്. എന്നാല്‍ നിയമപ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന് ബോധ്യപ്പെട്ടാല്‍ പരാതി മജിസ്‌ട്രേറ്റിനോ പൊലീസിനോ കൈമാറണമെന്നും അക്കര പരാതിയില്‍ പറയുന്നു. പരാതിയില്‍ താക്കീത് നല്‍കാന്‍ മീണയ്ക്ക് അധികാരമില്ല. മീണയുടെ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും അനില്‍ അക്കര ആരോപിച്ചു.