വിമാനാപകടത്തില്‍ മരിച്ച ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തുന്നത് വൈകുമെന്ന് വ്യോമസേന

Jaihind Webdesk
Saturday, June 15, 2019

Arunachal-Flight-Missing

കാണാതായ എ എൻ 32 വിമാനത്തിലുണ്ടായിരുന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തുന്നത് വൈകുമെന്ന് വ്യോമസേന. കാലാവസ്ഥ മോശമായതാണ് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നത് കാലാവസ്ഥ മെച്ചപ്പെടുന്നത് അനുസരിച്ച് തിരച്ചിൽ നടത്തുമെന്നും ബന്ധുക്കളെ വിവരങ്ങൾ അറിയിച്ചതായും വ്യോമസേന വ്യക്തമാക്കി. എ എൻ 32 എൻറെ ബ്ലാക്ക് ബോക്സ് വോയിസ് റെക്കോർഡർ അടക്കമുള്ളവ പരിശോധിച്ച് വൈകാതെ അപകടകാരണം കണ്ടെത്തും.

ജൂൺ 3 ന് അരുണാചലിലെ മച്ചാക്കുവിലേക്കുള്ള യാത്രാ മധ്യേയാണ് എഎൻ 32 വിമാനം കാണാതായത്. കാണാതായി 8 ദിവസത്തിനു ശേഷമാണ് ചൈന അതിർത്തിയിൽ നിന്ന് 16 കിലോമീറ്റർ വടക്ക് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ 10 ദിവസത്തിന് ശേഷമാണ് സൈനികരുടെ മൃതദേഹം കണ്ടെത്തിയത്.

teevandi enkile ennodu para