അമിത്ഷായുടെ സമ്മേളനത്തിന് ആളില്ല; ഒഴിഞ്ഞകസേരകള്‍ മാത്രം; പരിപാടിയില്‍ പങ്കെടുക്കാതെ ദേശിയ അധ്യക്ഷന്‍ മടങ്ങി

Tuesday, February 5, 2019

ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കാനെത്തിയ അമിത് ഷാ നാണംകെട്ട് മടങ്ങി. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ദേശീയ അധ്യക്ഷന്‍ കണ്ടത് ഒഴിഞ്ഞ കസേരകള്‍ മാത്രം. തിങ്കളാഴ്ച്ചയാണ് ആന്ധ്രയിലെ ശ്രീകാകുളം ജില്ലയില്‍ പാര്‍ട്ടിയെ നാണക്കേടിലാക്കിയ സംഭവം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറച്ചുകൊണ്ടുള്ള ബസ് യാത്രയുടെ ഉദ്ഘാടനത്തിനും സമ്മേളനത്തിനുമായാണ് അമിത്ഷാ സംസ്ഥാനത്തെത്തിയത്. എന്നാല്‍ ഏതാനും ചില പാര്‍ട്ടിപ്രവര്‍ത്തകരല്ലാതെ പൊതുജനങ്ങളാരുംതന്നെ സമ്മേളനം നടക്കുന്നിടത്ത് ഉണ്ടായിരുന്നില്ല. ഇതില്‍ ക്ഷുഭിതനായ പാര്‍ട്ടി അധ്യക്ഷന്‍ സംസ്ഥാന നേതൃത്വത്തെ കണക്കിന് ശകാരിക്കുകയും ചെയ്തു.
അമിത്ഷായുടെ വരവിനോട് അനുബന്ധിച്ച് തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിഷേധവും ശക്തമായിരുന്നു. കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന അവഗണയോ് ആന്ധ്രയില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്.