ഇന്ത്യയിലേക്ക് പ്രത്യേക വിമാനമെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച് കണ്ണന്താനം; ഒടുവില്‍ ക്ഷമ ചോദിച്ച്‌ തടിയൂരി

Jaihind News Bureau
Monday, March 30, 2020

Alphons-Kannanthanam

ലണ്ടനിലുള്ള ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്ന തെറ്റായ വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ച് ബി.ജെ.പി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. ലണ്ടനിലുള്ള ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്നായിരുന്നു കണ്ണന്താനത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനെ  തുടർന്ന് നിരവധി പേർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇതൊരു വ്യാജവാർത്തയാണെന്ന് ലണ്ടനിലെ ഇന്ത്യൻ ഹെെക്കമ്മീഷൻ വ്യക്തമാക്കുകയായിരുന്നു.

ഇതോടെ ഖേദം പ്രകടിപ്പിച്ച് കണ്ണന്താനം വീണ്ടും രംഗത്തെത്തി. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഐ.എ.എസ് ഗ്രൂപ്പില്‍ ഇട്ട സന്ദേശമാണ് താന്‍ ഷെയര്‍ ചെയ്തതെന്നും എന്നാൽ പിന്നീട് വ്യാജ വാർത്തയായിരുന്നെന്ന് മനസിലാക്കുകയായിരുന്നുവെന്നും  കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചു.