കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരായ ആരോപണം കെട്ടിച്ചമച്ചതെന്ന് തെളിയുന്നു. പുറത്തുവിട്ട വീഡിയോ നിരവധി തവണ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തം. ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് വീഡിയോ എന്നാണ് തെളിയുന്നത്.
പുതുതായി ലോഞ്ച് ചെയ്ത ഒരു ചാനലിന്‍റെ റേറ്റിഗ് ഉയര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് വീഡിയോ ക്ലിപ്പ്. പുറത്തുവിട്ട വീഡിയോ വ്യാജമാണെന്നും വീഡിയോ നിരവധി തവണ എഡിറ്റ് ചെയ്തിട്ടുണ്ടെന്നതും ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും.
തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതെന്ന് എം.കെ രാഘവന്‍ പ്രതികരിച്ചു. വ്യാജ വീഡിയോ പുറത്തുവിട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ആരോപണം തെളിയിച്ചാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്‍റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 30നാണ് TV9 ഭാരത് വർഷ് എന്ന ചാനല്‍ ലോഞ്ച് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമ്പോള്‍ അമിത് ഷായും ജെയ്റ്റിലിയുമൊക്കെ രാജ്നാഥ് സിംഗും ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടന വേദിയില്‍ ഉണ്ടായിരുന്നു. ചാനലിന്‍റെ ചായ് വ് എന്താണെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തം. പരമാവധി ജനശ്രദ്ധ പിടിച്ചു പറ്റാൻ ചാനൽ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരായി നടന്നിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
ചാനല്‍ പുറത്തുവിട്ട വീഡിയോയിലെ സംഭാഷണങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ ചോദ്യങ്ങള്‍ക്കും മറുപടിക്കും ഇടയില്‍ നിരവധി കട്ടുകള്‍ നടത്തിയിട്ടുണ്ടെന്നത് വ്യക്തമാണ്. ഇതില്‍ നിന്നുതന്നെ ഇത് കരുതിക്കൂട്ടി തയാറാക്കിയ വ്യാജ വീഡിയോ ആണെന്നത് വ്യക്തമാണ്. സംഭാഷണത്തിന്‍റെ യഥാര്‍ഥ രൂപം പുറത്തുവിടാതെ എഡിറ്റിംഗിലൂടെ ആശയത്തില്‍ മാറ്റം വരുത്തിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയെന്ന് പറയുന്ന ചാനലിന്‍റെ വിശ്വാസ്യതയാണ് ഇപ്പോള്‍ പ്രധാനമായും ചര്‍ച്ചാവിഷയമാകുന്നത്.