ആലപ്പുഴ നഗരസഭ യു.ഡി.എഫ് നിലനിര്‍ത്തി; ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പുതിയ ചെയര്‍മാന്‍

Jaihind Webdesk
Thursday, October 10, 2019

ആലപ്പുഴ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നഗരസഭാ ഭരണം നിലനിര്‍ത്തി. പുതിയ നഗരസഭ അധ്യക്ഷനായി ഡിസിസി അംഗം ഇല്ലിക്കല്‍ കുഞ്ഞുമോന്‍ തിരഞ്ഞെടുക്കപ്പെട്ടു. 52 അംഗങ്ങളുള്ള ആലപ്പുഴ നഗരസഭയില്‍ 28 പേരുടെ പിന്തുണയോടയാണ് കുഞ്ഞുമോന്‍ നഗര പിതാവായി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കൗണ്‍സിലര്‍ ബി മെഹബൂബിനെ പരാജയപ്പെടുത്തിയാണ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് അംഗങ്ങളുള്ള പിഡിപിയും ഒരു സ്വതന്ത്ര അംഗവും പിന്തുണച്ചതോടെയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്.