അഹമ്മദ് അഷ്‌റഫിനെ ‘അക്കാഫ് ‘ കൂട്ടായ്മ ഷാര്‍ജയില്‍ അനുസ്മരിച്ചു

Jaihind News Bureau
Monday, January 25, 2021


ഷാര്‍ജ : യുഎഇയിലെ ‘അക്കാഫ്’ ( ആള്‍ കേരള കോളേജസ് അലുമ്‌നി ) കൂട്ടായ്മ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന, അഹമ്മദ് അഷ്‌റഫിന്റെ നിര്യാണത്തില്‍ ഷാര്‍ജയില്‍ അനുശോചന യോഗം ചേര്‍ന്നു. അക്കാഫ് പ്രസിഡന്‍റ് ചാള്‍സ് പോള്‍ അധ്യക്ഷ്യത വഹിച്ചു. കലാ സംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിലെ നിരവധി പേര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.

കാസര്‍കോഡ് എല്‍ ബി എസ് എഞ്ചിനീയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ഥിയായിരുന്നു അന്തരിച്ച അഷ്‌റഫ്. കൊവിഡ് നിബന്ധനകളോടെ നടത്തപ്പെട്ട അനുശോചന യോഗത്തില്‍ സുഹൃത്തുക്കള്‍ അഷ്റഫിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. അക്കാഫിനെ പ്രതിനിധീകരിച്ച് ഷാഹുല്‍ ഹമീദ്, ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍, വി എസ് ബിജുകുമാര്‍, ചാള്‍സ് പോള്‍, അഡ്വ. ടി കെ ഹാഷിക്ക്, അഡ്വ. ബക്കര്‍ അലി, അനൂപ് അനില്‍, കോശി ഇടിക്കുള, ഷാബു സുല്‍ത്താന്‍, മനോജ് കെ വി, റാണി സുധീര്‍, രഞ്ജിത് കോടോത്ത്, അമീര്‍ കല്ലട്ര, ദിലീപ്, സുധീര്‍, ജോണ്‍സണ്‍, ജാഫര്‍, ഉല്ലാസ് എന്നിവര്‍ സംസാരിച്ചു. മറ്റു സംഘടനകളില്‍ നിന്നും നിസാര്‍ തളങ്ങര, മാധവന്‍ അണിഞ്ഞ , അബ്ദുള്ള മല്ലച്ചേരി, സി യു മത്തായി, സാബിര്‍, റാഫി, ഷബീര്‍, , സുധീഷ്, ദീപു, ബുഖാരി, ചാക്കോ ഊളകാടന്‍, മുനീര്‍, മോഹന്‍ ശ്രീധര്‍ എന്നിവരും സംസാരിച്ചു.