കോവിഡ് 19 : ഇറാനിലും ഇറ്റലിയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം : എ.കെ ആന്‍റണി

 

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന ഇറാനിലും ഇറ്റലിയിലും കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളേയും മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരെയും നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടു.

നൂറുകണക്കിന് ഇന്ത്യാക്കാരാണ് ഇറ്റലിയിലെ മിലാനെ എയര്‍പോര്‍ട്ടില്‍ കുടുങ്ങി കിടക്കുന്നത്. ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ മടങ്ങിവരാന്‍ കഴിയാതെ 24 മണിക്കൂറായി വിമാനത്താവളത്തില്‍ കഴിയുകയാണ്. കേരളത്തില്‍ നിന്നുള്ള 28 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ കടുത്ത ആശങ്കയില്‍ കഴിയുകയാണിവര്‍. ഇവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എ.കെ ആന്‍റണി ആവശ്യപ്പെട്ടു.

Comments (0)
Add Comment