ശബരിമല വിധി : ജഡ്ജിമാർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് എ.കെ.ആന്‍റണി

Jaihind Webdesk
Thursday, December 6, 2018

AK-Antony

ശബരിമല വിധി പ്രസ്താവിക്കുമ്പോള്‍ ജഡ്ജിമാർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് എ.കെ.ആന്‍റണി. ശബരിമല വിധി കേരളത്തെ രണ്ടായി വിഭജിച്ചു. ഭരണഘടനയിലെ മൗലികാവകാശങ്ങൾ വ്യാഖാനിക്കുമ്പോൾ ജഡ്ജിമാർക്ക് ജാഗ്രത പാലിക്കണമെന്നും ആന്‍റണി പറഞ്ഞു. ഇല്ലെങ്കിൽ സമൂഹത്തിൽ അവശ്യമില്ലാത്ത സംഘർഷങ്ങൾ ഉണ്ടാകും.

കോടതികൾ നിയമത്തിന് അപ്പുറം സമൂഹത്തെയും കാലത്തെയും കുറിച്ച് അലോചിക്കണം. സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കൂടുതൽ ജാഗ്രത അവശ്യമാണ്. മൗലികാവകാശങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന കേസുകളിൽ സുപ്രീംകോടതി ജഡ്ജിമാർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറയുന്നു.[yop_poll id=2]