പ്രളയ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായവുമായി എ കെ ആന്‍റണിയും

Jaihind News Bureau
Tuesday, August 20, 2019

പ്രളയ ദുരിതാശ്വാസ നിധിയിൽ സഹായവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്‍റണിയും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ.കെ. ആന്‍റണി ഒരു ലക്ഷം രൂപ സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി അദ്ദേഹത്തിന്‍റെ പ്രതിനിധിയാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.