പാലയിലേത് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പാഠം പഠിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് : എ.കെ. ആന്‍റണി

Jaihind News Bureau
Thursday, September 19, 2019

കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പാഠം പഠിപ്പിക്കാനുള്ള തെരഞ്ഞെടുപ്പാണ് പാലയിലേതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്‍റണി. ക്യാബിനറ്റ് യോഗം പോലും മാറ്റി വച്ച് മുഖ്യമന്ത്രി പാലായിൽ തമ്പടിച്ചത് കൊണ്ട് ഒരു കാര്യവുമില്ല.
ശബരിമല വിഷയത്തിൽ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലയിൽ യു.ഡി എഫിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.