പൊലീസ് സേനയില്‍ ക്രിമിനലുകള്‍ കൂടുന്നു ; ആഭ്യന്തര വകുപ്പ് വീഴ്ച്ച പരിശോധിക്കണം : എഐവൈഎഫ്

Jaihind Webdesk
Monday, January 3, 2022

പൊലീസ് സേനയിൽ ക്രിമിനലുകൾ കൂടി വരികയാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ് മോൻ. ഇത്തരം ക്രിമനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.ആഭ്യന്തര വകുപ്പിന് വീഴച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്നും.

പൊലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകൾ എൽഡിഎഫിന്‍റെ ജനകീയ പൊലീസ് നയത്തിന് വലിയ തരത്തിൽ ശോഭകെടുത്തുന്നുണ്ടെന്നും ജിസ് മോൻ കോഴിക്കോട് പറഞ്ഞു.അത്തരം പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.  പൊലീസ് കംപ്ലെയിന്‍റ് അതോററ്റികൾ പൊലീസ് സഹായ സമതികളാവുന്ന സാഹചര്യമാണ് കേരളത്തിൽ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു