എസ്എഫ്ഐ ക്കെതിരെ ആഞ്ഞടിച്ച് എഐഎസ്എഫ് സംസ്ഥാന നേതൃത്വം

Jaihind Webdesk
Sunday, October 24, 2021

എസ്എഫ്ഐ ക്കെതിരെ ആഞ്ഞടിച്ച് എഐഎസ്എഫ് സംസ്ഥാന നേതൃത്വം. എസ്എഫ്ഐയുടേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. അക്രമത്തെ എസ്എഫ്ഐ നേതാക്കൾ ന്യായീകരിക്കുന്നു. എങ്ങോട്ടാണ് പോവുന്നത് എന്ന് സ്വന്തം അനുഭവത്തിൽ എസ്എഫ്ഐ തിരിച്ചറിയണമെന്നും
തങ്ങളുടെ തെറ്റിനെ വെള്ളപൂശാനുള്ളശ്രമം എസ്എഫ്ഐ നേതൃത്വം ശ്രമിക്കുന്നുവെന്നും മഹേഷ്‌.

സംഘപരിവാറിനെതിരെ പോലും നാണിപ്പിക്കുന്ന പ്രവർത്തനമാണ് എസ് എഫ് ഐ നടത്തുന്നത്. കേരളത്തിലെ ക്യാമ്പസുകളെ  എസ്എഫ്ഐ ഏകാധിപത്യ ക്യാമ്പസുകളാക്കി മാറ്റുന്നുവെന്നും മഹേഷ്‌ പാലക്കാട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു