രഞ്ജിത്തിന്‍റേതു മാടമ്പി ശൈലി; ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ എഐവൈഎഫ്

Jaihind Webdesk
Tuesday, August 1, 2023

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ എഐവൈഎഫ് രംഗത്ത്. രഞ്ജിത്തിന്‍റേതു മാടമ്പി ശൈലിയാണെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കർശന നടപടി ഉണ്ടാകണമെന്നും എഐവൈഎഫ്. നിയമനടപടിക്ക് ഒരുങ്ങുന്ന സംവിധായകൻ വിനയനെ എഐവൈഎഫ് പിന്തുണച്ചു.

ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാഡമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന  ജൂറി അംഗം  നേമം പുഷ്പരാജിന്‍റെ ഓഡിയോ സന്ദേശം പുറത്തുവിട്ടു കൊണ്ടാണ് വിനയൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. രഞ്ജിത്തിനെ
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും ജൂറി അംഗം  നേമം പുഷ്പരാജിന്‍റെ ഓഡിയോ സന്ദേശം കോടതിയിൽ ഹാജരാക്കി നിയമ പോരാട്ടം നടത്തുമെന്നും വിനയൻ പറഞ്ഞിരുന്നു. അതിനിടയാണ് രഞ്ജിത്തിനെതിരെ എ ഐ വൈ എഫ് രംഗത്ത് വന്നിരിക്കുന്നത്. രഞ്ജിത്തിനെതിരെ ഉയർന്നത് ഗുരുതര ആരോപണമാണെന്ന് ടി ടി ജിസ്മോൻ പറഞ്ഞു. രഞ്ജിത്തിന് മാടമ്പിശൈലിയാണെന്നും അദ്ദേഹം കുറ്റക്കാരൻ ആണെന്ന് കണ്ടാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു.