എഐ ക്യാമറ; ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കി തുടങ്ങും; ദിവസവും 2 ലക്ഷം പേര്‍ക്ക് നോട്ടീസ് അയക്കും

Jaihind Webdesk
Saturday, May 20, 2023

തിരുവനന്തപുരം: എഐ ക്യാമറ ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കി തുടങ്ങും. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങള്‍ക്ക് നോട്ടീസ് അയക്കും. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ നോട്ടീസ് അയക്കും. നിലവില്‍ 146 ജീവനക്കാരെയാണ് നോട്ടീസ് അയക്കാന്‍ കെല്‍ട്രോണ്‍ നിയോഗിച്ചിരിക്കുന്നത്. കണ്‍ട്രോള്‍ റൂമുകളിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ് കെല്‍ട്രോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യവസായ വകുപ്പിന്‍റെ അന്വേഷണത്തില്‍ ക്ലീന്‍ചിറ്റ് നല്‍കിയതോടെയാണ് എഐ ക്യാമറ പിഴ ഈടാക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്.