അഹമ്മദാബാദില്‍ അടുത്തമാസം നടക്കുന്ന എഐസിസി യോഗത്തിന് മുന്നോടിയായി എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല കണ്‍വീനറായി കോണ്‍ഗ്രസ് കരട് കമ്മിറ്റി രൂപീകരിച്ചു. സച്ചിന്‍ പൈലറ്റ്, ഭൂപേഷ് ഭാഗേല്‍, മറ്റ് 13 പേര്‍ തുടങ്ങിയ പ്രമുഖര്‍ ഏപ്രില്‍ 8, 9 തീയതികളില്‍ നടക്കാനിരിക്കുന്ന എഐസിസി യോഗത്തിന്റെ ഈ കമ്മിറ്റിയിലുണ്ട്. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.
അഹമ്മദാബാദ് യോഗത്തിന് മുമ്പ് സംഘാടനത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശം എ.ഐ.സി.സി നേരത്തെ അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് സ്വീകരണ സമിതി, ഏകോപന സമിതി, താമസ സമിതി, സെഷന്‍ വേദി കമ്മിറ്റി, സിഡബ്ല്യുസി വേദി കമ്മിറ്റി, ഭക്ഷണ സമിതി തുടങ്ങിയ കമ്മിറ്റികളുടെ വിശദാംശങ്ങളും നേരത്തേ പത്രക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് 27, 28, ഏപ്രില്‍ 3 തീയതികളില്‍ ഡല്‍ഹിയില്‍ ജില്ലാ പ്രസിഡന്റുമാരുമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വം കൂടിക്കാഴ്ച നടത്തും. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ യോഗം നടക്കുന്നത് . ഡിസിസിയെ കൂടുതല്‍ ശക്തമാക്കുകയും ഡിസിസിയെ നമ്മുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ കേന്ദ്രത്തിലേക്ക് എങ്ങനെ കൊണ്ടുവരാം എന്നതുമാണ് ഈ യോഗത്തിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.
2025 ഏപ്രില്‍ 8, 9 തീയതികളില്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന എഐസിസി യോഗത്തിനായി രൂപീകരിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഇങ്ങനെയാണ്
1. രണ്‍ദീപ് സിങ് സുര്‍ജേവാല-കണ്‍വീനര്‍
2. ജയറാം രമേശ്
3. താരിഖ് അന്‍വര്‍
4. . ദീപ ദാസ് മുന്‍ഷി
5. ഭൂപേഷ് ബാഗേല്‍
6. സച്ചിന്‍ പൈലറ്റ്
7. . രജനി പാട്ടീല്‍
8. പി.എല്‍. പുനിയ
9. ബി.കെ. ഹരിപ്രസാദ്
10. ഗൗരവ് ഗൊഗോയ്
11. മനീഷ് തിവാരി
12. വിജയ് വഡെറ്റിവാര്‍
13. മല്ലു ഭട്ടി വിക്രമാര്‍ക്ക
14. ബെന്നി ബഹനാന്‍
15. വിക്രാന്ത് ഭൂരിയ