അഹമ്മദ് ഭായിക്ക് വിട ; യാത്രാമൊഴിയേകി ജന്മനാട്

Jaihind News Bureau
Thursday, November 26, 2020

Ahmed-Patel

 

ന്യൂഡല്‍ഹി : അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ സംസ്കാര ചടങ്ങുകൾ നടന്നു. ഗുജറാത്തിലെ ബെറൂച്ചില്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു  ചടങ്ങുകൾ. എക്കാലത്തെയും ശക്തനായ കോണ്‍ഗ്രസ് നേതാവിന് അവസാന യാത്ര അയപ്പു നൽകാൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ബറുച്ചിലേക്ക് എത്തി.

കൊവിഡ് ചികിത്സയിലായിരുന്ന അഹമ്മദ് പട്ടേലിന്‍റെ മരണം ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ ആയിരുന്നു. ഗുരു ഗ്രാം മേദന്ത ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഒക്ടോബർ ഒന്നിനാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പോരാട്ടങ്ങളിൽ ഒരിടത്തും പരാജയപ്പെടാത്ത കരുത്തനായ കോണ്‍ഗ്രസ് നേതാവ് 71 ആം വയസിലാണ് മരണത്തിന് കീഴടങ്ങിയത്.