താലിബാന്‍റെ തോക്കിനു മുന്നില്‍ സധൈര്യം നിന്ന് വനിതാപോരാളി ; ധീരതയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങള്‍

Jaihind Webdesk
Wednesday, September 8, 2021

കാബൂൾ : താലിബാനോടു നേർക്കുനേർ നിന്ന അഫ്ഗാന്‍ വനിതയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. അഫ്ഗാനിലെ പാക്കിസ്ഥാൻ ഇടപെടലിൽ പ്രതിഷേധിച്ച് കാബൂളിൽ വനിതകൾ ഉൾപ്പെടെ ആയിരങ്ങൾ കഴിഞ്ഞദിവസം തെരുവിലിറങ്ങിയിരുന്നു. ഇവരെ പിരിച്ചുവിടാൻ താലിബാൻ ഭടന്മാർ ആകാശത്തേക്കു വെടിയുതിർത്തു. പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന അഫ്ഗാൻ വനിതയാണു ധീരതയുടെ പ്രതീകമായി സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. വാർത്താഏജൻസി റോയിട്ടേഴ്സ് പകർത്തിയ ചിത്രം മണിക്കൂറുകൾക്കം നിരവധിപേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.