ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി പുനഃസ്ഥാപിക്കുക; നീലംപേരൂരില്‍ അഡ്വ. അനില്‍ ബോസ് ഉപവസിക്കുന്നു

Jaihind News Bureau
Tuesday, June 9, 2020

 

ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് കെപിസിസി അംഗവും എഐയുഡബ്ല്യുസി-എഐസിസി കോര്‍ഡിനേറ്ററുമായ അഡ്വ. അനില്‍ ബോസ് ഉപവസിക്കുന്നു. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ സ്ഥാപകസ്ഥലമായ നീലംപേരൂരില്‍ ജൂണ്‍ 15ന് നടക്കുന്ന ഉപവാസ സമരത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.