ഉമ്മന്‍ചാണ്ടി നന്മയുള്ള മനുഷ്യന്‍, ഞാന്‍ അദ്ദേഹത്തിന്‍റെ ആരാധകന്‍ : അടൂര്‍ ഗോപാലകൃഷ്ണന്‍

Jaihind Webdesk
Sunday, July 7, 2019

താൻ ഉമ്മൻ ചാണ്ടിയുടെ ആരാധകനാണെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ശ്രേഷ്ഠഭാഷാപുരസ്കാരം നേടിയ ഡോ.വി.ആർ പ്രബോധചന്ദ്രൻ നായരെ ആദരിക്കാനായി ഇന്ദിരാഭവൻ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുഹൃത്തുക്കൾ സ്വകാര്യസംഭാഷണത്തിൽ പോലും ഉമ്മൻചാണ്ടിക്കെതിരെ പറഞ്ഞാൻ താൻ എതിർക്കാറുണ്ടെന്ന് അടൂർ പറഞ്ഞു. എതിർക്കുമ്പോൾ പലരും ചോദിക്കാറുണ്ട് ” നിങ്ങൾ ഉമ്മൻചാണ്ടിയുടെ ആളാണോ എന്ന്”. ആളുകളിലെ നന്മ തിരിച്ചറിയാൻ കഴിയണം. തനിക്കെന്തെങ്കിലും ചെയ്തു തരണമെന്ന് പറഞ്ഞ് ഉമ്മൻചാണ്ടിയെ ഒരിക്കലും സമീപിച്ചിട്ടില്ല. അതുകൊണ്ട് നല്ല വാക്കുകൾ‌ ഉപകാരസ്മരണയായി കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.