ഗതാഗത നിയമലംഘനത്തിന് ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി സ്വീകരിച്ചു; എസ്ഐക്ക്‌ സിപിഎം നേതാവിന്‍റെ  ഭീഷണി

Jaihind News Bureau
Sunday, September 6, 2020

 

ഇടുക്കി : ഗതാഗത നിയമലംഘനത്തിന് ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി സ്വീകരിച്ചതില്‍  എസ്ഐക്ക്‌ സിപിഎം നേതാവിന്‍റെ  ഭീഷണി. ഇടുക്കി പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്ഐ എം.പി സാഗറിനെയാണ് സിപിഎം ഇടുക്കി  ജില്ലാ സെക്രട്ടറിയേറ്റ്  അംഗം സി.വി വർഗീസ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.  ഇതിനു പിന്നാലെ എസ്.ഐക്കെതിരെ നടപടിയ്ക്ക് എസ്.പി.യുടെ നിദ്ദേശപ്രകാരം തൊടുപുഴ ഡിവൈഎസ്പി  അന്വേഷണം ആരംഭിച്ചു.

നിയമം നടപ്പാക്കിയ എസ്.ഐക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണവും സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ നടക്കുകയാണ്. തെറ്റായ രീതിയില്‍ വാഹനം പാർക്ക് ചെയ്തതിന്  ഡിവൈഎഫ്ഐ നേതാവിനെതിരെ നിയമനടപടി സ്വീകരിച്ചതാണ് സിപിഎം നേതാവിനെ ചൊടിപ്പിച്ചത്. മുമ്പ് ഇയാൾ ചെറുതോണിയിലെ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയ സംഭവവും വിവാദമായിരുന്നു.