രാജ്യത്തെ ഏകദേശം അഞ്ച് കോടിയോളം ജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യമാകുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Jaihind News Bureau
Friday, November 22, 2019

രാജ്യത്തെ ഏകദേശം അഞ്ച് കോടിയോളം ജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യമാകുന്നില്ലെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്.  2024 ആകുമ്പോഴേക്കും രാജ്യത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന് ഇതിനായി  ജൽ ജീവൻ മിഷൻ എന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കേന്ദ്ര ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് ലോക്‌സഭയെ അറിയിച്ചു. അതിലേക്കായി 3.60 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ടി എൻ പ്രതാപൻ എം പിയുടെ ചോദ്യത്തിന് പാർലമെന്‍റിൽ രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കടുത്ത ശുദ്ധ ജല ദൗര്‍ലഭ്യത അനുഭവപ്പെടുന്ന 256 ജില്ലകളില്‍ ബോധവത്കരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും, ആഴ്‌സനിക്, ഫ്ലൂറൈഡ് സാന്നിധ്യമുള്ള ജലം ലഭിക്കുന്ന ഗ്രാമങ്ങള്‍ക്ക് ശുദ്ധജല വിതരണത്തിനായും 2016 മാര്‍ച്ചില്‍ നീതി ആയോഗിന്‍റെ നിര്‍ദേശ പ്രകാരം 1000 കോടി രൂപ നീക്കിവെച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.