അഭയ കേസ് പ്രതികൾക്ക് ചട്ടവിരുദ്ധമായി പരോൾ ; സർക്കാരിനും ഡിജിപിക്കും നോട്ടീസ്

Jaihind Webdesk
Monday, July 12, 2021

കൊച്ചി : അഭയ കേസിലെ പ്രതികൾക്ക് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചു എന്നാരോപിച്ച് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ്. സർക്കാരിന് പുറമെ ജയിൽ ഡിജിപിക്കും പ്രതികളായ ഫാദർ തോമസ് കോട്ടൂർ സിസ്റ്റർ സെഫി എന്നിവർക്കും ഹൈക്കോടതി നോട്ടിസ് അയച്ചു.

സി.ബി.ഐ കോടതി ശിക്ഷിച്ച് അഞ്ചു മാസം തികയും മുന്‍പ് പരോൾ അനുവദിച്ചത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം. പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണെന്ന ജയിൽ ഡിജിപിയുടെ വിശദീകരണം കളവാണെന്നും ഹർജിയിൽ പറയുന്നു. പ്രതികളുടെ പരോൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കലാണ് ഹൈക്കോടതിയെ സമീപിച്ചത്.