മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു

Jaihind Webdesk
Friday, April 1, 2022

മലപ്പുറം :  മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളാണ് ജില്ലാ പ്രസിഡന്‍റിനെ പ്രഖ്യാപിച്ചത്. നിലവിൽ മുസ്‌ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്‍റാണ് അബ്ബാസലി ശിഹാബ് തങ്ങൾ. എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്‍റായി തങ്ങൾ പ്രവർത്തിച്ചിരുന്നു.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്ത സാദിഖലി ശിഹാബ് തങ്ങളുടെ പിൻഗാമിയായാണ് തങ്ങൾ പദവി ഏറ്റെടുക്കുന്നത്. ഹൈദരലി തങ്ങളുടെ മരണത്തെ തുടർന്നാണ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻറും ഉന്നതാധികാര സമിതി അംഗവുമായ സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാന അധ്യക്ഷനായത്.