രമ്യാ ഹരിദാസിനെതിരെ വിജയരാഘവന്‍ മുമ്പും അധിക്ഷേപ പ്രസ്താവന നടത്തി; വീഡിയോ

Tuesday, April 2, 2019

ആലത്തൂരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ മുമ്പും അധിക്ഷേപകരമായ പ്രസ്താവന നടത്തി. മാര്‍ച്ച് 30ന് ഐ.എൻ.എൽ – നാഷണൽ  സെക്കുലർ കോൺഫ്രൻസ് ലയന സമ്മേളനത്തില്‍ വിജയരാഘവന്‍ നടത്തിയ അധിക്ഷേപ പ്രസ്താവനയുടെ ദൃശ്യങ്ങള്‍ പുറത്ത്.

രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് താൻ അന്തം വിട്ടു എന്നായിരുന്നു എ വിജയരാഘവന്‍റെ വിവാദ പരാമര്‍ശം. മാര്‍ച്ച് 30 നായിരുന്നു അധിക്ഷേപ പരാമര്‍ശം.

“തെരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസുകാരല്ലാം പാണക്കാട്ടേക്ക് പോകും. സ്ഥാനാര്‍ത്ഥി മുരളി പാണക്കാട്ട്, സ്ഥാനാര്‍ത്ഥി രമ്യ പാണക്കാട്ട്. രമ്യ പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയുടെ മുന്നില്‍ രമ്യ ഇരിക്കുന്ന ഫോട്ടോ കണ്ട് ഞാൻ അന്തം വിട്ട് നിന്നുപോയതാണ്’ – വിജയരാഘവന്‍റെ വിവാദ പ്രസംഗത്തില്‍ നിന്ന്.

വീഡിയോ കാണാം:

https://www.youtube.com/watch?v=_X9DAsBsyLM