മുല്ലപ്പെരിയാർ: സുപ്രീം കോടതി നിയോഗിച്ച ഉപസമിതി നാളെ പരിശോധന നടത്തും

Jaihind Webdesk
Thursday, February 24, 2022

 

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര ഉപസമിതി അംഗങ്ങൾ നാളെ അണക്കെട്ടിൽ പരിശോധന നടത്തും. കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രതിനിധികൾ സംഘത്തിലുണ്ടാകും.

രാവിലെ 9 മണിക്ക് തേക്കടിയിലെത്തുന്ന ഉപസമിതി അംഗങ്ങൾ അണകെട്ടിന്‍റെ ഗാലറി സ്പിൽവേ സീപേജ് ജലത്തിന്‍റെഅളവ്. സ്പിൽവേ ഷട്ടറുകൾ പരിശോധിച്ച ശേഷം കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ കേരള-തമിഴ്നാട് സംയുക്ത യോഗം ചേർന്ന് സ്ഥിതിഗതികൾ മേൽനോട്ട സമിതിയെ അറിയിക്കും.