അറുപത്തിഎട്ടുകാരനെ ഹണിട്രാപ്പില്‍ കുടുക്കി; 23 ലക്ഷം തട്ടിയ വ്ലോഗര്‍മാരായ ദമ്പതികള്‍ അറസ്റ്റില്‍

അറുപതിയെട്ടുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം തട്ടിയ വ്ലോഗര്‍മാരായ ദമ്പതികള്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശി റാഷിദ(30) ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരാണ് അറസ്റ്റിലായത്.  തൃശൂരിലെ വാടകവീട്ടിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വ്യവസായിയുടെ കുടുംബം നൽകിയ പരാതിയിലാണ് പോലീസ് നടപടി. കല്‍പകഞ്ചേരി സ്വദേശിയായ വ്യാപാരിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

വ്ലോഗിങ്ങിലൂടെ യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ ജനപ്രിയരായിരുന്നു റാഷിദയും നിഷാദും. ഒരു വർഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെ റഷീദ ബിസിനസുകാരനുമായി സൗഹൃദത്തിലായെന്നും ഈ ബന്ധം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ആലുവയിലെ ഒരു അപ്പാർട്ട്‌മെന്റിലേക്ക് യുവതി ഇയാളെ ക്ഷണിച്ചു, അവിടെവെച്ച് ഭർത്താവിന്‍റെ സഹായത്തോടെ  ദൃശ്യങ്ങൾ രഹസ്യമായി പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച്  ബിസിനസുകാരനെ ബ്ലാക്ക് മെയിൽ ചെയ്യുകയും തവണകളായി പണം തട്ടിയെടുക്കുകയും ചെയ്തു. എന്നാല്‍ പണം തികയാതെ വന്നപ്പോള്‍  മറ്റുള്ളവരിൽ നിന്ന് പണം കടം വാങ്ങേണ്ടിവന്നു. പിന്നീട് വീട്ടുകാർ ഇതറിഞ്ഞ് പരാതി നൽകുകയായിരുന്നു.

നിഷാദിനേയും, റാഷിദയേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിഷാദിനെ ജയിലിലേക്ക് അയച്ചു. കൈക്കുഞ്ഞ് ഉളളതിനാല്‍ റാഷിദയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് റാഷിദയും നിഷാദും പ്രമുഖ വ്യാപാരിയായ 68-കാരനെ സൗഹൃദം നടിച്ച് ഹണിട്രാപ്പില്‍ കുടുക്കിയത്.

Comments (0)
Add Comment