ദുബായ് ജബൽ അലി തുറമുഖത്ത് രാത്രിയിൽ വൻ തീപിടിത്തം ; സ്ഫോടനശബ്ദത്തിൽ ഞെട്ടി സമീപവാസികൾ ; ആളപായമില്ല

Jaihind Webdesk
Thursday, July 8, 2021

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങൾ ഒന്നായ, ദുബായ് ജബൽ അലി തുറമുഖത്ത് വൻ തീപിടിത്തം
നടന്നു. ബുധനാഴ്ച അർധരാത്രിയിലാണ് സംഭവം. തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ നിന്നാണ് തീ പിടിച്ചതെന്ന് ദുബായ് ഗവൺമെൻറിൻറെ മീഡിയ ഓഫീസ് അറിയിച്ചു. മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉഗ്രമായ ശബ്ദത്തോടെയാണ് തീപിടുത്തമുണ്ടായത് എന്ന സമീപവാസികൾ പറഞ്ഞു. അതേസമയം , ആളപായമൊന്നും ഇല്ല എന്നാണ് പ്രാഥമിക റിപ്പോർട്ട് എന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.