കാറില്‍ വാറ്റ് ചാരായം കടത്തവെ പൊലീസ് പിടികൂടിയ പ്രധാനാധ്യാപകന് സിപിഎം നിയന്ത്രണത്തിലുള്ള അധ്യാപക സംഘടനയായ കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെഎസ്ടിഎ) പ്രമുഖ നേതാവ്. അച്ചന്‍കോവില്‍ ഗവ.എച്ച്.എസ്.എസിലെ പ്രധാനാധ്യാപകന് വിന്‍സന്റ്, അധ്യാപകരായ മധുകിരണ്‍, സുനില്‍, അച്ചന്‍കോവിലിലെ സ്റ്റേഷനറി വ്യാപാരി രവി എന്നിവരെയാണ് വാറ്റ് ചാരായം കടത്തവെ കഴിഞ്ഞദിവസം അച്ചന്‍കോവില്‍ പൊലീസ് പിടികൂടിയത്. ഒന്നര ലിറ്റര്‍ ചാരായം ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും കണ്ടെടുത്തു. കഴിഞ്ഞ ശനിയാഴ്ച അച്ചന്‍കോവില്‍ ജംഗ്ഷനില്‍ നടന്ന പോലീസ് പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.