കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു . ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഏപ്രില്‍ 30 വരെയാണ് ജാമ്യം . കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഏഴ് വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. അര്‍ഹരായവരെ ജയില്‍ സൂപ്രണ്ടുമാര്‍ മോചിപ്പിക്കണമെന്നും കോടതിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു . ജാമ്യത്തിലിറങ്ങുന്നവര്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.നിയമലംഘനം നടത്തിയാല്‍ ജാമ്യം റദ്ദാക്കും. ജാമ്യം ലഭിച്ചാലുടന്‍ ഇവര്‍ താമസസ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ചാണ് ജാമ്യം നല്‍കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍, സ്ഥിരം കുറ്റവാളികള്‍ തുടങ്ങിയവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.