ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തതിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഗൊഗോയിയുടെ പ്രവർത്തനങ്ങളെ മുൻ ജസ്റ്റിസ് എച്ച്. ആർ ഖന്നയുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഖന്ന അദ്ദേഹത്തിന്റെ സത്യസന്ധതയുടേയും സർക്കാരിനുവേണ്ടി നിലകൊണ്ടതിന്റേയും നിയമത്തെ മുറുകെപ്പിടിച്ചതിന്റേയും പേരിലാകും ഓർമ്മിക്കപ്പെടുകയെന്നും ഗൊഗോയ് സർക്കാരിനെ രക്ഷിച്ചതിന്റെ പേരിലും അതിന്റെ അരികുചേർന്ന് നിന്നതിന്റേയും ഭരണകൂടത്തോട് സന്ധിചേർന്നതിന്റേയും പേരിൽ അറിയപ്പെടുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
As Rajya Sabha
polls commence
the time is ripe
for sustenanceof those ready
to sell their souls
as trading starts
for short term goalsthose captured of
their own free will
with sullied hands
deep in the tillzero tolerance
is what we needfor this lust and greed !
— Kapil Sibal (@KapilSibal) March 16, 2020