28 തദേശസ്വയം ഭരണ വാർഡുകളിൽ നടന്ന ഉപതെരഞ്ഞടുപ്പുകളിൽ യു.ഡി.എഫിന് മുൻതൂക്കം.28 വാർഡുകളിൽ 13 എണ്ണം യു.ഡി.എഫ് നേടി.എൽ.ഡി.എഫിന് 12 ഉം ബി.ജെ.പിക്ക് രണ്ട് സീറ്റും ലഭിച്ചു നേരത്തെ യു.ഡി.എഫിന് 11 സീറ്റുകളാണ് ഉണ്ടായിരുന്നത്. എൽ.ഡി.എഫിന് 13 സീറ്റുകളും.
എറണാകുളം,പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച ഓരോ വാര്‍ഡുകള്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. ബിജെപിയുടെ ഒരു സീറ്റും കഴിഞ്ഞതവണ സ്വതന്ത്രന്‍ ജയിച്ച ഒരു സീറ്റും യുഡിഎഫിനു തിരികെപ്പിടിച്ചു.
28 തദ്ദേശ വാർഡുകളിൽ 4 എണ്ണം എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. കോന്നി ഗ്രാമപഞ്ചായത്തിലെ എലിയറയ്ക്കൽ വാർഡിൽ കോൺഗ്രസ് വിജയിച്ചു.
ആലപ്പുഴ പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ ചതുർത്ഥ്യാകരി വാർഡും കോൺഗ്രസ് നിലനിർത്തി. ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ കുമ്പിളിശ്ശേരി കോൺഗ്രസ് വിജയിച്ചു.
കേരള കോൺഗ്രസ് ജോസഫ് – ജോസ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ കോട്ടയം അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ പൂവത്തിളപ്പ് വാർഡിൽ ജോസ് വിഭാഗം സ്ഥാനാർത്ഥി വിജയിച്ചു.
ഇടുക്കി വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ ശാസ്തനട വാർഡിലും കോൺഗ്രസ് വിജയിച്ചു.
എറണാകുളം മലയാറ്റൂർ നീലേശ്വരം ഗ്രാമപഞ്ചായത്തിലെ തോട്ടുവ വാർഡ് ഇടതു മുന്നണിയിൽ നിന്നും കോൺഗ്രസ് പിടിച്ചെടുത്തു.
തൃശൂർ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊങ്ങണം കാട് വാർഡും കോൺഗ്രസ് വിജയിച്ചു.
പാലക്കാട് ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ തത്തംകോട് വാർഡിലും യുഡിഎഫ് വിജയക്കൊടി പാറിച്ചു.
മലപ്പുറം പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ തോട്ടേക്കാട് മുസ്ലീം ലീഗ് നിലനിർത്തി.
കോഴിക്കോട് ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ നെരോത്ത് വാർഡ് എൽഡിഎഫിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. ഇതോടെ ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷമായി.
കണ്ണൂർ തലശ്ശേരി നഗരസഭയിലെ ടെമ്പിൾ വാർഡ് ബിജെപിയിൽ നിന്ന് മുസ്ലീം ലീഗ് പിടിച്ചെടുത്തു.
കാസർകോട് ബളാൽ ഗ്രാമപഞ്ചായത്തിലെ മാലോം, കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല, എന്നീ വാർഡുകളിലും യുഡിഎഫ് വിജയിച്ചു. തെരുവത്ത് വാർഡിൽ ലീഗ് പിന്തുണയോടെയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ചു.
https://youtu.be/O4VR68TRcjU