ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകാനാകില്ലെന്ന് സുപ്രീംകോടതി. എന്നാൽ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപിന് അനുമതി നൽകി. കേസിലെ വിചാരണയ്ക്ക് ഏർപ്പെടുത്തിയ സ്റ്റേയും സുപ്രീംകോടതി പിൻവലിച്ചു. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
ഇരയുടെ സ്വകാര്യത പരിഗണിച്ചാണ് ദൃശ്യങ്ങൾ നൽകാത്തതെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ ചില മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. വിധി വന്നതോടെ പ്രോസിക്യൂഷന് വിചാരണ നടപടികള്‍ തുടങ്ങാനാകും. ജസ്റ്റിസ് എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അംഗങ്ങളായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.