മജിസ്‌ട്രേറ്റ് ദീപമോഹനെ തടഞ്ഞുവച്ച സംഭവം : അഭിഭാഷകർക്കെതിരായ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Friday, November 29, 2019

Kerala-High-Court

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റ് ദീപമോഹനെ തടഞ്ഞുവച്ച സംഭവത്തിൽ അഭിഭാഷകർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് അഭിഭാഷകർക്കെതിരെ കേസെടുത്തു.
വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡിഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിക്ക് കത്ത് നൽകിയിരുന്നു.

വ്യാഴാഴ്ചയാണ് വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വഞ്ചിയൂർ കോടതിയിൽ അഭിഭാഷകരും ജഡ്ജിയും തമ്മിൽ തർക്കമുണ്ടായത്. സംഭവത്തിൽ മജിസ്‌ട്രേറ്റ് ദീപ മോഹനനെ തടഞ്ഞുവച്ച സംഭവത്തിൽ അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജഡ്ജിമാരുടെ സംഘടന രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ഹൈകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡീഷ്യൽ ഓഫീസേർസ് അസോസിയേഷൻ ഹൈക്കോടതിക്ക് കത്ത് നൽകിയിരുന്നു.

ഇതിനെ തുടർന്നാണ് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ കേസെടുത്തത് വഞ്ചിയൂർ കോടതിയിലുണ്ടായ സംഭവം ജുഡിഷ്യറിയുടെ മനോവീര്യം തകർക്കുന്നതാണെന്ന് ജുഡീഷ്യൽ ഓഫീസേർസ് അസോസിയേഷൻ ഹൈക്കോടതിക്ക് നൽകിയ കത്തിൽ പറയുന്നു. ഇത്തരം സംഭവങ്ങൾ ഒരിക്കലും അനുവദിച്ചുകൊടുക്കാൻ പാടില്ല. അതുകൊണ്ട് പ്രശ്‌നം എന്താണെന്ന് പരിശോധിച്ച് ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കത്തും ഹർജിയോടൊപ്പം ഇന്ന് ഹൈക്കോടതി പരിഗണിക്കും. അതേസമയം സംഭവത്തിൽ മജിസ്‌ട്രേറ്റ് ദീപ മോഹന്‍റെ പരാതിയിൽ ബാർ അസോസിയേഷൻ പ്രസിഡന്‍റുൾപ്പടെ കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തി, തടഞ്ഞുവെച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.