കൈത്താങ്ങ് ആകേണ്ട സംസ്ഥാന സർക്കാർ ഭിന്നശേഷിക്കാരെ അവഗണിക്കുന്നതായി പരാതി; സുപ്രീം കോടതി വിധി പൂർണമായി നടപ്പിലാക്കാതെ സർക്കാർ

Jaihind News Bureau
Friday, November 8, 2019

ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനകയറ്റത്തിന് സംവരണ നൽകണമെന്ന സുപ്രീം കോടതി വിധി പൂർണമായി നടപ്പിലാക്കാതെ സംസ്ഥാന സർക്കാർ. സുപ്രീംകോടതി വിധി നടപ്പിലാക്കി ഭിന്നശേഷികാർക്ക് കൈത്താങ്ങ് ആകേണ്ട സംസ്ഥാന സർക്കാർ ഭിന്നശേഷിക്കാരെ അവഗണിക്കുന്നതായി പരാതി.

ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനകയറ്റത്തിന് സംവരണം നൽകണമെന്ന് 2016 ലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ആന്ധ്ര, ഹരിയാന ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ വിധി നടപ്പിലാക്കി യെങ്കിലും കേരള സർക്കാർ വിധി നടപ്പിലാക്കിയില്ല.

നിലവിൽ സർക്കാർ ജോലിയിൽ എൻട്രി കേഡർ മാത്രമാണ് ഭിന്നശേഷിക്കാർക്ക് സംവരണമുള്ളത്. ക്ലാസ് ഫോർ മുതൽ ക്ലാസ് ഒന്നുവരെ സ്ഥാനക്കയറ്റം വരുമ്പോൾ ഭിന്നശേഷി കാർക്ക് സംവരണം നൽകണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. കാഴ്ചശക്തി ഇല്ലാത്തവർ, കേൾവി ശക്തി ഇല്ലാത്തവർ, അംഗവൈകല്യം സംഭവിച്ചവർ എന്നിവർക്ക് 1: 1: 1 എന്ന അനുപാതത്തിലായിരിക്കണം സംവരണമെന്നും കോടതി നിർദേശിച്ചിരുന്നു. ഭിന്നശേഷിക്കാരുടെ വിവിധ സംഘടനകൾ സുപ്രീംകോടതി വിധി കേരളത്തിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിയെയും, ആരോഗ്യ മന്ത്രിയെയും സമീപിച്ചുവെങ്കിലും സർക്കാർ ഭിന്നശേഷിക്കാരെ അവഗണിക്കുകയായിരുന്നു.

ഇക്കാര്യം ഉന്നയിച്ച് സുപ്രീം കോടതിയെ വീണ്ടും സമീപിക്കാൻ ഒരുങ്ങുകയാണ് ഭിന്നശേഷിക്കാരുടെ വിവിധ സംഘടനകൾ.

https://youtu.be/FjfU-VIO-J4