ഇടതു സര്‍ക്കാര്‍ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന് ഉമ്മൻ ചാണ്ടി

Jaihind News Bureau
Monday, August 19, 2019

ഇടതു സര്‍ക്കാര്‍ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മൻ ചാണ്ടി.
യുഡിഎഫ് കാലത്ത് ജനങ്ങൾ ആഗ്രഹിക്കുന്ന റൂട്ടുകളിൽ സർവീസ് നടത്തി. അന്ന് കെ എസ് ആർ ടി സി വരുമാനം വർധിപ്പിച്ചു. ലാഭനഷ്ടം നോക്കാതെ യുഡിഎഫ് സര്‍ക്കാര്‍ സേവനം ജനങ്ങൾക്ക് നൽകി. എൽഡിഎഫ് അധികാരത്തിൽ വന്ന് ശമ്പളവും പെൻഷനും ഇല്ലാതായി. ഇടതു സർക്കാർ അധികാരത്തിലെത്തി ലാഭം നോക്കി മാത്രം സർവീസ് നടത്താൻ തീരുമാനിച്ചിട്ടും 4300 കോടിയിലധികം കടമെത്തി. കെ എസ് ആർ ടി സിയെ സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആർ.ടി.സി.യിലെ തൊഴിലാളി വഞ്ചനയ്ക്കെതിരെ റ്റി.ഡി.എഫിന്‍റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, തടഞ്ഞു വെച്ചിരിക്കുന്ന പ്രമോഷനുകൾ അനുവദിക്കുക, പുതിയ ബസുകൾ നിരത്തിലിറക്കുക, ഡ്യൂട്ടി പരിഷ്ക്കാരം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

https://youtu.be/hacaoAGlz94