വയനാട്ടിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് പുനഃരാരംഭിച്ചു

Saturday, August 10, 2019

KSRTC

കോഴിക്കോട്: പ്രതികൂല കാലവസ്ഥയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള സര്‍വിസുകള്‍ പുനരാരംഭിച്ചു. കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി സര്‍വ്വീസാണ് ശനിയാഴ്ച ഉച്ചക്ക് ശേഷം പുനഃരാരംഭിച്ചതെന്ന് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇത് കൂടാതെ കോഴിക്കോട് നിന്ന് കുറ്റ്യാടി, മലപ്പുറം, കണ്ണൂര്‍ റൂട്ടുകളിലും ബസ് ഓടിത്തുടങ്ങി. തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം സര്‍വിസുകള്‍ തടസപ്പെട്ടിരുന്നില്ല. അതേസമയം, പാലക്കാട്ടേക്കുള്ള സര്‍വീസ് തടസ്സപ്പെട്ട നിലയിലാണ്.

ചുരത്തിലെ മണ്ണിടിച്ചിലും വഴിയിലെ വെള്ളക്കെട്ടും കാരണം താമരശ്ശേരി ചുരത്തിലൂടെ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നിര്‍ത്തിയിരുന്നു. വയനാട്ടിലേക്കും ബംഗളൂരുവിലേക്കുമുള്ള നിരവധി യാത്രക്കാരാണ് കോഴിക്കോട് കുടുങ്ങിക്കിടന്നത്.
കെ.എസ്.ആര്‍.ടി.സി കോഴിക്കോട് യൂണിറ്റ് ഫോണ്‍: 0495-2723796.