പാകിസ്ഥാന്‍റെ പിടിയിൽനിന്ന് തിരിച്ചെത്തിയ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്‍റെ ഡിബ്രീഫിങ് പൂർത്തിയായതായി . പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയതിനുപിന്നാലെയാണ് വ്യോമസേനയും മറ്റ് ഏജൻസികളും അദ്ദേഹത്തെക്കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്.
വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്‍റെ ഡിബ്രീഫിങ് പൂർത്തിയായതായി അദ്ദേഹവുമായി അടുത്ത വ്യത്തങ്ങൾ അറിയിച്ചു. അതേസമയം സൈനിക ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം അഭിനന്ദൻ ഏതാനും ആഴ്ചത്തെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. വൈദ്യസംഘം വൈകാതെ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തും. യുദ്ധവിമാനപൈലറ്റായി എന്ന് ജോലിതുടങ്ങാനാവുമെന്ന് സംഘം തീരുമാനിക്കും.
ഫെബ്രുവരി 27-നാണ് അഭിനന്ദൻ പറത്തിയിരുന്ന യുദ്ധവിമാനം പാക്കധീന കശ്മീരിൽ തകർന്നുവീണത്. പാകിസ്ഥാന്‍റെ പിടിയിലായ അദ്ദേഹത്തെ മാർച്ച് ഒന്നിനാണ് ഇന്ത്യയ്ക്ക് കൈമാറിയത്.