അവധി മതിയാക്കി അഭിനന്ദൻ വർദ്ധമാൻ ശ്രീനഗറിലേക്ക്

Jaihind Webdesk
Wednesday, March 27, 2019

Abhinandan-Varthaman

പാക് മണ്ണിൽ ഇന്ത്യൻ അഭിമാനമുയർത്തിയ വിങ് കമാന്‍റർ അഭിനന്ദൻ വർദ്ധമാൻ ശ്രീനഗറിലേക്ക് തിരിച്ചെത്തുന്നു. ചികിത്സ അവധിയിൽ തുടരുന്നതിനിടെയാണ് അഭിനന്ദൻ തിരിച്ചെത്തുന്നതെന്നാണ് അറിയുന്നത്.

അതിർത്തി കടന്നെത്തിയ പാക് യുദ്ധ വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്ഥാൻ സൈന്യത്തിന്‍റെ പിടിയിലാവുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത വിംഗ് കമാൻഡർ അഭിനന്ദൻ തന്‍റെ സൈനിക വ്യൂഹം സ്ഥിതി ചെയ്യുന്ന ശ്രീനഗറിലേക്ക് തിരിച്ചെത്തുന്നതായിയാണ് അറിയുന്നത്. ചികിത്സ അവധിയിൽ തുടരുന്നതിനിടെയാണ് അഭിനന്ദൻ ശ്രീനഗറിലേക്ക് തിരിച്ചെത്തുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ചികിത്സ പൂർത്തിയാക്കിയ അഭിനന്ദനോട് നാല് ആഴ്ചത്തെ വിശ്രമ അവധിയിൽ പോകാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ ശ്രീനഗറിലേക്ക് തിരിച്ചു പോകാൻ അഭിനന്ദൻ തീരുമാനിക്കുകയായിരുന്നെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്ഥാൻ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകർന്ന് അഭിനന്ദൻ പാക് സൈന്യത്തിന്‍റെ പിടിയിലാവുന്നത്. അഭിനന്ദനെ പിന്നീട് പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറുകയായിരുന്നു.

teevandi enkile ennodu para