സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് സിപിഎമ്മെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം മരണത്തിന്റെ വ്യാപാരിയെന്നും പിണറായി വിജയന് കരിങ്കല്ലിന്റെ മനസാണെന്നും അദ്ദേഹം ആരോപിച്ചു. പെരിയ കേസിൽ കേരള പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ല ക്രൈംബ്രാഞ്ചിനെ കേസ് ഏൽപ്പിച്ചത് അട്ടിമറിക്കാനെന്നും അദ്ദേഹം പറഞ്ഞു.