പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ പ്രശ്ന പരിഹാരത്തിന് തുറന്നചര്‍ച്ചകളാണ് ആവശ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് സോഷ്യല്‍ മീഡിയ ‘ഏറ്റെടുത്തു’ കഴിഞ്ഞു. ശബരിമല പ്രശ്നത്തില്‍ നാമജപ ഘോഷയാത്രകളും പ്രതിഷേധവും നടത്തിയവര്‍ക്ക് നേരെ സ്വീകരിച്ച നടപടികളുമായി ചേര്‍ത്തുവായിക്കുകയാണ് സോഷ്യല്‍ മീഡിയ ഈ പ്രസ്താവനയെ. കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ച് ‘പാടത്ത് പണി, വരമ്പത്ത് കൂലി’ എന്ന് പ്രസ്താവിക്കുന്ന കോടിയേരിയില്‍ നിന്ന് ഇത്തരം പ്രതികരണങ്ങള്‍ വരുന്നതിനെ പൊളിച്ചടുക്കുകയാണ് സോഷ്യല്‍ മീഡിയ. നാമജപം നടത്തുന്നവര്‍ക്ക് ലാത്തിചാര്‍ജ്ജും ബോംബ് സ്ഫോടനം നടത്തുന്നവരുമായി സമാധാന ചര്‍ച്ച എന്നതാണോ കോടിയേരിയുടെ നയമെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുന്നു.
വാർത്തകളിൽ നിന്നും മനസിലാക്കുന്നത് 40ല്‍ കൂടുതല്‍ സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്നാണ്. ജമ്മുകശ്മീരിലെ പ്രശ്നങ്ങള്‍ക്ക് ഹിംസയും അക്രമവും ഒരിക്കലും പരിഹാരമാര്‍ഗമല്ല. സംസ്ഥാനത്തെ ബന്ധപ്പെട്ട കക്ഷികളുമായുമുള്ള തുറന്നചര്‍ച്ചകളാണ്
എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് മോഡിസര്‍ക്കാര്‍ മൂന്ന് വര്‍ഷം മുമ്പ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഈ ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടില്ല. ചര്‍ച്ചകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ശ്രമം തുടങ്ങണം. സംസ്ഥാനത്ത് ശാന്തിയും സമാധാനവും സാധാരണനിലയും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.
ഔദ്യോഗികകൃത്യനിര്‍വഹണത്തിനിടെ ജീവന് നഷ്ടപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളുടെ അഗാധമായദുഃഖത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.